---
title: "പാനൂർ കീഴ്മാടത്ത് വീടിന് തീപ്പിടിച്ചു ; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, 6 ലക്ഷം രൂപയുടെ നഷ്ടം"
english_title: "House catches fire in Panur Keezhamadam; short circuit suspected, loss worth Rs 6 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317799/House catches fire in Panur Keezhamadam; short circuit suspected, loss worth Rs 6 lakh"
published_at: "2025-09-30T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db4b7cd2533_1000914971.jpg"
keywords: []
---

# പാനൂർ കീഴ്മാടത്ത് വീടിന് തീപ്പിടിച്ചു ; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, 6 ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** പാനൂർ :പാനൂരിനടുത്ത് കീഴ്മാടത്ത് വീടിന് തീപിടിച്ചു. കീഴ്മാടം - പാനൂർ റോഡിൽ മര മില്ലിന് സമീപം കണ്ടോത്ത് ഹമീദിൻ്റെ വീട്ടിലാണ് തീപിടിത്തമു ണ്ടായത്. പോർച്ചിലുണ്ടായിരുന്ന ബൈക്കും, ഇലക്ട്രോണിക് ലൈറ്റുകളും അനുബന്ധ വസ്തുക്കളു മുൾപ്പെടെ പൂർണമായും കത്തി നശിച്ചു.

## Article Content

പാനൂർ :പാനൂരിനടുത്ത് കീഴ്മാടത്ത് വീടിന് തീപിടിച്ചു. കീഴ്മാടം - പാനൂർ റോഡിൽ മര മില്ലിന് സമീപം കണ്ടോത്ത് ഹമീദിൻ്റെ വീട്ടിലാണ് തീപിടിത്തമു ണ്ടായത്. പോർച്ചിലുണ്ടായിരുന്ന ബൈക്കും, ഇലക്ട്രോണിക് ലൈറ്റുകളും അനുബന്ധ വസ്തുക്കളു മുൾപ്പെടെ പൂർണമായും കത്തി നശിച്ചു.

ജനലുകളും ഹാളിലുണ്ടായിരുന്ന സോഫയും മറ്റു ഉപകരണങ്ങളും ഭാഗികമായി ക ത്തി ഉപയോഗശൂന്യമായി. വീടിന്റെ പോർച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വീട്ടുകാരെ അറിയി ക്കുകയും തീയണക്കുകയുമായിരുന്നു.

ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ആറു ലക്ഷത്തിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317799/House catches fire in Panur Keezhamadam; short circuit suspected, loss worth Rs 6 lakh)